SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.08 PM IST

പി.എസ്.സി അർഹതാ നിർണയ പരീക്ഷ

psc

തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ അറ്റൻഡർ (കാറ്റഗറി നമ്പർ 642/2021) തസ്തികകളിലേക്ക് 28ന് ഓൺലൈനായി നടത്താൻ നിശ്ചയിച്ചിട്ടുള്ള അർഹതാ നിർണയ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് പരീക്ഷാർത്ഥികളുടെ പ്രൊഫൈലിൽ ലഭിക്കും.

വുമൺ പൊലീസ് ശാരീരിക അളവെടുപ്പ് (അപ്പീൽ)

പൊലീസ് വകുപ്പിൽ സിവിൽ പൊലീസ് ഓഫീസർ (വുമൺ പൊലീസ് ബറ്റാലിയൻ),​(കാറ്റഗറി നമ്പർ 94/2020) തസ്തികയിലേക്ക് 26ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ച് ശാരീരിക അളവെടുപ്പ് (അപ്പീൽ) നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലർക്ക് - നേരിട്ടുള്ള നിയമനം (കാറ്റഗറി നമ്പർ 103/2019) തസ്തികയിലേക്കുള്ള സാദ്ധ്യതാ പട്ടികയിലുൾപ്പെട്ടവർക്ക് 29,31,നവംബർ 1 തീയതികളിൽ രാവിലെ 10:30ന് പി.എസ്.സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

സംസ്ഥാന പാൽമിറ പ്രോഡക്ട്സ് ഡെവലപ്‌മെന്റ് വർക്കേഴ്സ് വെൽഫയർ കോർപ്പറേഷൻ ലിമിറ്റഡിൽ (കെൽപാം) എൽ.ഡി ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവർഗം),​(കാറ്റഗറി നമ്പർ 5/2020) തസ്തികയിലേക്ക് 26,27 തീയതികളിൽ രാവിലെ 10:30 മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിലെ ഇ.ആർ 16 വിഭാഗത്തിൽ വച്ച് സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

വാട്ടർ അതോറിട്ടിയിൽ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 211/2020) തസ്തികയിലേക്ക് 26,27,29,31 തീയതികളിൽ രാവിലെ 10:15ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ച് സർട്ടിഫിക്കറ്റ് പരിശോധന (അവസാനഘട്ടം) നടത്തും.

സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷൻ ലിമിറ്റഡിൽ (മത്സ്യഫെഡ്) അസിസ്റ്റന്റ് ഗ്രേഡ് 2/ജൂനിയർ അസിസ്റ്റന്റ് (പാർട്ട് 3-സൊസൈറ്റി കാറ്റഗറി),​(കാറ്റഗറി നമ്പർ 231/2020) തസ്തികയിലേക്ക് 31,നവംബർ 1 തീയതികളിൽ രാവിലെ 10:30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ച് സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

ഒ.എം.ആർ. പരീക്ഷ

ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2/ഓവർസീയർ ഗ്രേഡ് 2 (ഇലക്ട്രിക്കൽ),​(കാറ്റഗറി നമ്പർ 248/2021) തസ്തികയിലേക്ക് നവംബർ 3ന് രാവിലെ 7:15 മുതൽ 9:15വരെ ഒ.എം.ആർ പരീക്ഷ നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.