SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.30 AM IST

കയർഭൂവസ്ത്ര സെമിനാർ

പടിഞ്ഞാറേ കല്ലട : കൊല്ലം കയർ പ്രോജക്ട് ഓഫീസിന്റെ ആഭിമുഖ്യത്തിൽ കയർ ഭൂവസ്ത്ര വിതാനം എന്ന വിഷയത്തിൽ ശാസ്താംകോട്ട ബ്ലോക്ക് തലത്തിൽ സെമിനാർ സംഘടിപ്പിച്ചു. തൊഴിലുറപ്പും കയർ സംയോജിത പദ്ധതിയും സാദ്ധ്യതകളും സംബന്ധിച്ച് ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളിൽ അവബോധം നൽകുന്നതിനാണ് സെമിനാർ സംഘടിപ്പിച്ചത്. ചടങ്ങിൽ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗീതാ കുമാരി അദ്ധ്യക്ഷയായി. കയർ പ്രോജക്ട് ഓഫീസ് അസിസ്റ്റന്റ് രജിസ്റ്റാർ എൻ. വിനോദ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫി സെമിനാർ ഉദ്ഘാടനം ചെയ്തു. കുന്നത്തൂർ, പോരുവഴി, മൈനാഗപ്പള്ളി ശാസ്താംകോട്ട, ശൂരനാട് വടക്ക്, പടിഞ്ഞാറേ കല്ലട എന്നീ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാർ യോഗത്തിൽ ആശംസകൾ അറിയിച്ചു. 2020 -21 സാമ്പത്തിക വർഷം കൂടുതൽ കയർ ഭൂവസ്ത്രം വിതാനിച്ച പോരുവഴി , ശാസ്താംകോട്ട, കുന്നത്തൂർ എന്നീ ഗ്രാമപഞ്ചായത്തുകളെ അനുമോദിച്ചു. ശാസ്താംകോട്ട ബി.ഡി.ഒ , കെ. അനിൽകുമാർ , കയർ കോർപ്പറേഷൻ പ്രതിനിധി അനൂബ് അബ്ബാസ് എന്നിവർ ക്ലാസുകൾ നയിച്ചു. പന്മന കയർ ഇൻസ്പെക്ടർ സി. മോനിഷ നന്ദി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.