മണ്ണാർക്കാട്: കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ പഴയകാല കോൺഗ്രസ് നേതാവ് എ. സിദ്ധരാമൻ അനുസ്മരണ സമ്മേളനം നടത്തി. മണ്ണാർക്കാട് വ്യാപാര ഭവനിൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.സി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ അഹമ്മദ് അഷ്റഫ്, സുരേഷ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.വി ഷൗക്കത്തലി, കെ. ബാലകൃഷ്ണൻ, പി. മുത്തു, പി. മുരളിധരൻ, കെ.ജി ബാബു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |