തിരുവനന്തപുരം: വാമനപുരം നദിയുടെയും അനുബന്ധ കായലുകളിലേയും സംരക്ഷണ പദ്ധതിയിലേക്ക് ബാക്ക് വാട്ടർ പട്രോളിംഗിനായി ഫിഷറീസ് ഗാർഡിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കും.ഫിഷറീസ് സയൻസിൽ വി എച്ച് എസ് ഇ /എച്ച് എസ് ഇ പാസായ 40 വയസിനു താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. രക്ഷാപ്രവർത്തനത്തിൽ പരിശീലനം ലഭിച്ചവർക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ ജനിച്ചവർക്കും മുൻഗണന. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 28ന് രാവിലെ 10.30ന് തിരുവനന്തപുരം ഫിഷറീസ് വകുപ്പ് ജില്ലാ മേഖലാ ഓഫീസ്,കമലേശ്വരം,മണക്കാട് നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം.വിദ്യാഭ്യാസ യോഗ്യത,പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസൽ,പകർപ്പ് എന്നിവ സഹിതം എത്തിച്ചേരണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഫിഷറീസ് അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |