ഗുരുവായൂർ : ഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണമുടി സമർപ്പിച്ചു. തിരുവനന്തപുരം പട്ടം സ്വദേശിയായ ഡോ.നീതു സുരേഷാണ് ഗുരുവായൂരപ്പന് കൃഷ്ണമുടി വഴിപാടായി സമർപ്പിച്ചത്. ക്ഷേത്രത്തിൽ കൃഷ്ണനാട്ടത്തിന് ഉപയോഗിക്കാൻ പാകത്തിനാണ് കൃഷ്ണമുടി തയ്യാറാക്കിയിട്ടുള്ളത്. കൊടിമര ചുവട്ടിൽ പട്ട് വിരിച്ച് സമർപ്പിച്ച കൃഷ്ണ മുടി ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.മനോജ് കുമാർ ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |