SignIn
Kerala Kaumudi Online
Thursday, 25 April 2024 5.21 AM IST

45 മിനിറ്റിൽ കാറുകൾ ഫുൾ ചാർജ് : വരുന്നൂ സോളാർ വൈദ്യുത ചാർജിംഗ് സ്റ്റേഷൻ

anert-

  • നവംബറിൽ പ്രവർത്തനം തുടങ്ങും

തൃശൂർ: ഇലക്ട്രിക് കാറുകൾ 45 മിനിറ്റ് കൊണ്ട് ചാർജ് ചെയ്യാവുന്ന ജില്ലയിലെ ആദ്യ സോളാർ കം പവർ പ്ലാന്റ് ഇ.വി ചാർജിംഗ് സ്റ്റേഷൻ കുന്നംകുളത്ത് ഒരുങ്ങുന്നു. അനെർട്ടിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ ചാർജ് ചെയ്യാൻ മൂന്ന് ചാർജിംഗ് മെഷീനുകളാണ് തയ്യാറാവുന്നത്. സർക്കാരിന്റെ ഇ മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി ജില്ലയിൽ സ്ഥാപിച്ച രണ്ടാമത്തെ പൊതു വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനാണിത്.

കുന്നംകുളം നഗരസഭയുടെ സഹകരണത്തോടെ കാണിപ്പയ്യൂരിലുള്ള ഏഴ് സെന്റ് സ്ഥലത്ത് നടക്കുന്ന നിർമ്മാണം നവംബറിൽ നാടിന് സമർപ്പിക്കുകയാണ് ലക്ഷ്യം. സ്റ്റേഷനോട് ചേർന്ന് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന ചെറിയൊരു പാർക്കും നഗരസഭയുടെ പദ്ധതിയിലുണ്ട്. ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നതിന് മുപ്പത് മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ സമയം വേണ്ടിവരുന്നതിനാൽ ഉപഭോക്താക്കൾക്ക് വിശ്രമസൗകര്യം പ്രധാനമാണ്. എൽ ആൻഡ് ടി ആണ് പദ്ധതിയുടെ നിർമ്മാണം ഏറ്റെടുത്തിട്ടുള്ളത്.

അതേസമയം, വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനായി സ്വകാര്യ മേഖലയിൽ അനർട്ടിന്റെ മേൽനോട്ടത്തിൽ ചാർജിംഗ് സ്റ്റേഷനും സ്ഥാപിക്കുന്നുണ്ട്.

ചുവട് കാർബൺ രഹിത കേരളത്തിലേക്ക്

അനെർട്ടിന്റെ കാർബൺ രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് ദേശീയ, സംസ്ഥാനപാതകൾ, പ്രധാന റോഡുകൾ, ബൈപാസ് റോഡുകൾ എന്നിവിടങ്ങളിൽ സോളാർ ഇലക്ട്രിക് വെഹിക്കിൾ ഹബുകൾ സ്ഥാപിക്കാൻ ശ്രമം തുടങ്ങിയത്. രണ്ടര സെന്റ് സ്ഥലമുള്ളതും 20-25 ലക്ഷം രൂപ വരെ മുതൽ മുടക്കാൻ തയ്യാറുള്ളതുമായ സ്വകാര്യസംരംഭകരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. നിലവിൽ ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ, മാളുകൾ, ഓഫീസ് സമുച്ചയം എന്നിവയുള്ളവർക്ക് ഏറെ സഹായകരമാണിത്. വിശ്രമസൗകര്യം നിലവിലുള്ളവർക്ക് മുൻഗണനയുണ്ട്.

കാണിപ്പയ്യൂരിലെ സോളാർ കം പവർ പ്ലാന്റിംഗ് ഇ ചാർജിംഗ് സ്റ്റേഷൻ പ്രവർത്തനം അന്തിമഘട്ടത്തിലാണ്. ജില്ലാ ഓഫീസുകൾ വഴി സ്വകാര്യ സംരംഭകരിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നുണ്ട്. ജില്ലയിൽ രണ്ട് ഹബ് തുടങ്ങാനുള്ള ശ്രമത്തിലാണ്.

കെ.വി.പ്രിയേഷ്
അനെർട്ട്, ജില്ലാ എൻജിനീയർ

കാർബൺ രഹിത ചുവട് ഇങ്ങനെ

ജില്ലയിൽ ആദ്യം

അനെർട്ട് ചെലവഴിക്കുക: 50 ലക്ഷം
സ്റ്റേഷന്റെ ശേഷി: 160 കിലോവാട്ട്
ഒരേസമയം ചാർജ് ചെയ്യാനാകുക: 5 കാർ, 4 ടൂവീലർ /ത്രീ വീലർ വാഹനങ്ങൾ
വിവിധ ശേഷിയുള്ള ചാർജിംഗ് ഗണ്ണുകൾ: 82 കിലോവാട്ട്, 60 കിലോവാട്ട്, 9.9 കിലോവാട്ട്, 7.5 കിലോവാട്ട്
സോളാർ പവർ പ്ലാന്റിന്റെ ശേഷി: അഞ്ച് കിലോവാട്ട്

ഗുണങ്ങൾ

പരിസ്ഥിതി മലിനീകരണം ലഘൂകരിക്കാം
ഭാവിയിൽ ഊർജ്ജ സുരക്ഷ ഉറപ്പാക്കാം
ഇന്ധന വിലവർദ്ധനയിലെ സാമ്പത്തികപ്രയാസം കുറയ്ക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, E-VEHICLE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.