കൊച്ചി: ദീപാവലിക്ക് റിലയൻസ് ഡിജിറ്റൽ തത്സമയ ഫെസ്റ്റിവൽ ഒഫ് ഇലക്ട്രോണിക്സ് വില്പന സംഘടിപ്പിക്കുന്നു. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് പർച്ചേസുകൾക്ക് 10 ശതമാനം തത്ക്ഷണ കിഴിവാണ് മുഖ്യാകർഷണം. ലളിതമായ ഇ.എം.ഐ., ഇൻസ്റ്റാ ഡെലിവറി ഓപ്ഷൻ, അടുത്തതവണത്തെ പർച്ചേസിനായി 10 ശതമാനം ഡിസ്കൗണ്ട് വൗച്ചർ എന്നിങ്ങനെയും ഓഫറുകളുണ്ട്.
റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ, മൈ ജിയോ സ്റ്റോറുകൾ, https://www.reliancedigital.in/ എന്നിവിടങ്ങളിൽ നിന്ന് പർച്ചേസ് ചെയ്യാം. മികച്ച ഓഫറുകൾക്കൊപ്പം ഐഫോൺ 12ന് 29,900 രൂപ മുതലും സാംസംഗ് എം13 5ജിക്ക് 13,999 രൂപമുതലുമാണ് വില. സ്മാർട്ട് വാച്ചുകൾക്ക് വില 999 രൂപമുതൽ. ക്യു.എൽ.ഇ.ഡി ടിവിക്കൊപ്പം ആകർഷകമായ കാഷ്ബാക്കും സമ്മാനങ്ങളുമുണ്ട്.
കാഷ്ബാക്കിന് ശേഷം ഡിസ്കൗണ്ടോടെയാണ് സൗണ്ട് ബാറും എയർപോഡ്സുമെത്തുന്നത്. റഫ്രിജറേറ്ററുകൾ വാങ്ങുമ്പോൾ മികച്ച വാറന്റിയും സ്മാർട്ട്ഫോണും ടാബ്ലെറ്റും ഉൾപ്പെടെയുള്ള സമ്മാനങ്ങളും നേടാം. 49,999 രൂപ മുതലാണ് ഗെയിമിംഗ് ലാപ്ടോപ്പുകൾക്ക് വില. ഇന്റൽ പവേഡ് കോർ ഐ5 ലാപ്പ്ടോപ്പുകൾക്ക് വില 38,999 രൂപ മുതൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |