കൊച്ചി: എ.കെ.ജി സെന്റർ ആക്രമണക്കേസിലെ ഒന്നാം പ്രതി തിരുവനന്തപുരം ആറ്റിപ്ര ലക്ഷംവീട് കോളനിയിൽ കൃഷ്ണ വിലാസം വീട്ടിൽ ജിതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ.ജില്ലവിട്ടു പോകരുതെന്നടക്കമുള്ള വ്യവസ്ഥകളും ജസ്റ്റിസ് വിജു എബ്രഹാം നിർദ്ദേശിച്ചു.ജൂൺ 30ലെ ബോംബേറുമായി ബന്ധപ്പെട്ട് സെപ്തംബർ 22നാണ് ജിതിൻ അറസ്റ്റിലായത്.നാലു പ്രതികളുള്ള കേസിൽ മൂന്നാംപ്രതി വിദേശത്തും മറ്റ് രണ്ടുപേർ ഒളിവിലാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |