ന്യൂഡൽഹി: 2022-23 അദ്ധ്യയന വർഷത്തേക്കുള്ള എം.ബി.ബി.എസ് പ്രവേശനത്തിന് ഓൾ ഇന്ത്യ ക്വാട്ടയിലേക്കും ഡീംഡ്, സെൻട്രൽ യൂണിവേഴ്സിറ്റികളിലേക്കും സംസ്ഥാന ക്വാട്ടയിലേക്കുമുള്ള പ്രവേശനത്തിന്റെ അവസാന തീയതി ഡിസംബർ 20 വരെ നീട്ടി. പ്രവേശന സമയക്രമം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ മെഡിക്കൽ കമ്മിഷൻ സമർപ്പിച്ച അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചതിനെ തുടർന്നാണിത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് എൻ.എം.സിയുടെ അപേക്ഷ അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |