കാഞ്ഞങ്ങാട്: ദേശീയപാത വികസനത്തിൽ തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്ക് സംരക്ഷണവും ആനുകൂല്യങ്ങളും നൽകണമെന്നും നീലേശ്വരം രാജാ റോഡ് വികസനത്തിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് സംരക്ഷണം നൽകണമെന്നും, മുഴുവൻ തൊഴിലാളികളെയും ക്ഷേമനിധിയിൽ അംഗങ്ങളാക്കണമെന്നും തൊഴിലാളികളുടെ മിനിമം വേതനം ഉറപ്പുവരുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും ഷോപ്സ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ പ്രവർത്തക യോഗം ആവശ്യപ്പെട്ടു.
കുന്നുമ്മൽ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗം യൂണിയൻ ജില്ലാ പ്രസിഡണ്ട് എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് പി. നാരായണൻ അദ്ധ്യക്ഷനായി. എം. രാഘവൻ, നിതിൻ തീർത്ഥങ്കര, പി.എം വിജയൻ, എം. സുരേഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ. രവീന്ദ്രൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |