SignIn
Kerala Kaumudi Online
Friday, 19 April 2024 9.58 PM IST

മാഹി പെരുന്നാളിന് ഇന്ന് കൊടിയിറങ്ങും

mahe-palli
മാഹി സെന്റ് തെരേസാ ദേവാലയത്തിൽ പ്രാർത്ഥന നടത്തുന്ന വിശ്വാസികൾ

മാഹി: പതിനേഴ് ദിനങ്ങൾ നീണ്ട മാഹി സെന്റ് തെരേസാസ് ദേവാലയത്തിലെ തിരുനാൾ മഹോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. ഇന്നു രാവിലെ 10.30 ന് തിരുവനന്തപുരം രൂപതാ മെത്രാൻ ഡോ. തോമസ് നെറ്റോയുടെ കാർമ്മികത്വത്തിൽ ദിവ്യബലി നടക്കും. തുടർന്ന് പ്രദക്ഷിണം. തിരുനാൾ കൊടിയേറിയ ഒക്ടോബർ 5 ന് അൾത്താരയിൽ പൊതുവണക്കത്തിന് വച്ച വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയുടെ ദാരുശിൽപ്പം നൂറുകണക്കിന് വിശ്വാസികളുടെയും ഇടവകക്കാരുടെയും സാന്നിദ്ധ്യത്തിൽ തിരിച്ച് വികാരിയച്ചൻ മാറ്റുന്നതോടെ തിരുനാളിന് പരിസമാപ്തിയാകും.

കൊവിഡാനന്തരം നടന്ന ഇത്തവണത്തെ പെരുന്നാളിന് ആദ്യ നാൾ തൊട്ടേ അനിയന്ത്രിതമായ ജനക്കൂട്ടം മയ്യഴിയിലേക്ക് ഒഴുകിയെത്തിയിരുന്നു. പെരുന്നാൾ വൻ വിജയമാക്കിയ മുഴവൻ വിശ്വാസികൾക്കും വിവിധ സർക്കാർ വകുപ്പ് മേധാവികൾക്കും പള്ളി വികാരി ഫാദർ വിൻസന്റ് പുളിക്കൽ നന്ദി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHURCH
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.