കാഞ്ഞങ്ങാട്: ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ പി.എൻ പണിക്കർ സ്മാരക ആയുർവേദ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ നാളെ പടന്നക്കാട് ജില്ലാ ഗവ. ആയുർവേദ ആശുപത്രിയിൽ നടക്കുന്ന ദേശീയ ആയുർവേദ ദിനാഘോഷം ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷയാകും. വിവിധ സ്പെഷ്യാലിറ്റികളിലായി അന്നേദിവസം മെഗാമെഡിക്കൽ ക്യാമ്പ് ആശുപത്രിയിൽ നടക്കും. എല്ലാ സർക്കാർ ആയുർവേദ ഡിസ്പെൻസറികളിലും ആയുർവേദ ദിനാഘോഷ പരിപാടികൾ വിപുലമായി ആചരിക്കും. ഇതിനു മുന്നോടിയായി കാഞ്ഞങ്ങാട് നഗരത്തിൽ പി.എൻ പണിക്കർ സ്മാരക ആയുർവേദ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. ബസ് സ്റ്റാൻഡിൽ നിന്നും മിനി സിവിൽ സ്റ്റേഷനിലേക്ക് വിളംബര ജാഥയും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |