കൊട്ടാരക്കര: കോട്ടാത്തല പണയിൽ മലയാളീ ലൈബ്രറിയുടെ നേതൃത്വത്തിൽ കോട്ടാത്തല യു.പി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ കെ.കുമാരൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ബി.എസ്.ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ഡി.സുഭാഷ് ചന്ദ്, യൂണിയൻ പ്രതിനിധി കോട്ടാത്തല ശ്രീകുമാർ, സ്കൂൾ പി.ടി.എ പ്രസിഡന്റ് വി.വിനയകുമാർ, അദ്ധ്യാപകരായ എം.വി.മിനി, ദീപ, ഷൈലജ, ശ്രുതി, ലൈബ്രേറിയൻ ദീപാസുനി, എസ്.സുരേഷ്, ആർ.ബിജു, നടരാജൻ എന്നിവർ സംസാരിച്ചു. സിവിൽ എക്സൈസ് ഓഫീസർ സിനി തങ്കച്ചൻ ക്ളാസ് നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |