കൊച്ചി: സംവിധായികയും നടിയുമായ ഗീതു മോഹൻദാസിനെതിരെ 'പടവെട്ട്' സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണ സിനിമാ സംഘടനകൾക്ക് പരാതി നൽകി. തന്റെ പേര് ചിത്രത്തിന്റെ ക്രെഡിറ്റിൽ നിന്ന് ഒഴിവാക്കാൻ ഗീതു നിർമ്മാതാക്കളിലുൾപ്പെടെ സമ്മർദ്ദം ചെലുത്തുകയും ചിത്രീകരിച്ച രംഗങ്ങളിലുൾപ്പെടെ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ടുവെന്നും ലിജു വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. അഞ്ചുവർഷത്തെ പരിശ്രമത്തിൽ ഒരുക്കിയ സിനിമയ്ക്കും തനിക്കുമെതിരെ പ്രവർത്തിച്ച ഗീതുവിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. തനിക്കെതിരെയുള്ള പീഡനക്കേസ് നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |