SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.34 PM IST

ജില്ലയിൽ 4317 പുതിയ സംരംഭം.

sam

കോട്ടയം . സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' പദ്ധതിയുടെ ഭാഗമായി ജില്ലയിൽ പുതുതായി ആരംഭിച്ചത് 4317 സംരംഭങ്ങൾ. ആകെ 262.58 കോടി രൂപയുടെ നിക്ഷേപവും 9012 പേർക്ക് തൊഴിലവസരങ്ങളും സൃഷ്ടിച്ചു. ഭക്ഷ്യസംസ്‌ക്കരണ മേഖലയിൽ 1021 സംരംഭങ്ങളും ഗാർമെന്റ് ,​ ടെയ്‌ലറിംഗ് മേഖലയിൽ 638, ട്രേഡിംഗ് മേഖലയിൽ 1169, മറ്റ് മേഖലകളിലായി 1489 എന്നിങ്ങനെയാണ് പുതിയ സംരംഭങ്ങൾ ആരംഭിച്ചത്.
പദ്ധതി ഒരു വർഷം പൂർത്തിയാകുമ്പോഴേക്കും ലക്ഷ്യമിട്ടതിലും കൂടുതൽ സംരംഭങ്ങൾ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പറഞ്ഞു. പദ്ധതിയുടെ നടത്തിപ്പിനായി ജില്ലയിൽ 77 തദ്ദേശസ്ഥാപനങ്ങളിലായി 84 ഇന്റേൺസിനെ നിയമിച്ചിട്ടുണ്ട്. ഏകദിനശില്പശാലകളും ലോൺ/ലൈസൻസ് മേളകളും സംഘടിപ്പിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.