കോട്ടയം . റോഡ് നിർമ്മാണത്തിനിടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള പ്രധാന പൈപ്പ് ലൈൻ പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പാഴായി. ഇന്നലെ രാവിലെ 11 30 ഓടെയായിരുന്നു സംഭവം. ചെമ്മനംപടി ഭാഗത്തെ പൈപ്പാണ് ജെ സി ബി ഉപയോഗിച്ച് മണ്ണെടുക്കുന്നതിനിടെ വാൽവിൽ തട്ടി തകർന്നത്. തുടർന്ന് ഉയരത്തിൽ വെള്ളം കുതിച്ചു പൊങ്ങുകയായിരുന്നു. പേരൂരിലെ പൂവത്തുംമൂട് പമ്പ് ഹൗസിൽ നിന്ന് മെഡിക്കൽ കോളേജിലെ ടാങ്കുമായി ബന്ധിപ്പിച്ചിരിക്കുന്ന 600 എം എം വ്യാസമുള്ള ഇരുമ്പ് പൈപ്പാണ് പൊട്ടിയത്. കോട്ടയം മെഡിക്കൽ കോളേജിലേക്ക് രണ്ടരകോടി ലിറ്റർ വെള്ളമാണ് പമ്പ് ചെയ്യുന്നത്. പ്രധാന പൈപ്പ് ലൈൻ മുടങ്ങിയതോടെ ആശുപുത്രിയിലേക്ക് അയ്മനത്തെ പമ്പ് ഹൗസിൽ നിന്ന് വെള്ളം എത്തിക്കാനുള്ള നടപടികൾ ജല അതോറിറ്റി അധികൃതർ സ്വീകരിച്ചു. വൈകിട്ടോടെ തകരാർ പരിഹരിച്ച് ജലവിതരണം പുന:സ്ഥാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |