SignIn
Kerala Kaumudi Online
Thursday, 25 April 2024 12.09 AM IST

റിലയൻസ് ഇൻഡസ്‌ട്രീസ്: ലാഭം ₹13,​656 കോടി

jio

മുംബയ്: ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസ് നടപ്പുവർഷത്തെ ജൂലായ്-സെപ്തംബർപാദത്തിൽ 13,​656 കോടി രൂപ ലാഭം നേടി. മുൻവർഷത്തെ സമാനപാദത്തിലെ 13,​680 കോടി രൂപയേക്കാൾ 0.18 ശതമാനം കുറവാണിത്. വരുമാനം 1.74 ലക്ഷം കോടി രൂപയേക്കാൾ 33.74 ശതമാനം ഉയർന്ന് 2.32 ലക്ഷം കോടി രൂപയായി. റിലയൻസ് റീട്ടെയിൽ 36 ശതമാനം വർദ്ധനയോടെ 2,305 കോടി രൂപ ലാഭം നേടി.

ഇന്റർനെറ്റ് രംഗത്തെ പുത്തൻ വിർച്വൽ സാങ്കേതികവിദ്യയായ മെറ്റവേഴ്സിലാണ് റിലയൻസ് ഇൻഡസ്‌ട്രീസ് പ്രവർത്തനഫലം പുറത്തുവിട്ടത്. ഈ നേട്ടം കുറിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയാണ് റിലയൻസ്.

ജിയോയ്ക്ക് ലാഭം ₹4,518 കോടി

റിലയൻസ് ജിയോ ഇൻഫോകോമിന്റെ ലാഭം 28 ശതമാനം വളർച്ചയോടെ 4,518 കോടി രൂപയായി. 2021ലെ സമാനപാദലാഭം 3,528 കോടി രൂപയായിരുന്നു. പ്രവർത്തനവരുമാനം 18,735 കോടി രൂപയിൽ നിന്ന് 20.2 ശതമാനം ഉയർന്ന് 22,521 കോടി രൂപയായി. ശരാശരി ഉപഭോക്തൃ വരുമാനം (എ.ആർ.പി.യു) 177.20 രൂപയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, NET PROFIT, JIO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.