തൃശൂർ : കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം കൂടുതൽ പരിഷ്കാരങ്ങളുമായി മുന്നോട്ടു പോകുമ്പോൾ അതിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചന ചില കോണുകളിൽ നിന്ന് ഉണ്ടാകുന്നതായി മന്ത്രി ആർ.ബിന്ദു പറഞ്ഞു. ഗവർണർ ആണോ അത് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ അങ്ങനെ താൻ പറഞ്ഞിട്ടില്ലെന്നും മാദ്ധ്യമ പ്രവർത്തകർക്ക് അങ്ങനെ തോന്നിയോ എന്നുമായിരുന്നു മറുപടി. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം സുപ്രീം കോടതി റദ്ദാക്കിയ വിഷയത്തിൽ വിധിപ്പകർപ്പ് കിട്ടിയിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കും.
എൽ.ഡി.എഫ് നേതാക്കൾക്കെതിരെ സ്വപ്ന സുരേഷ് ഉയർത്തിയ ആരോപണങ്ങൾ പരിശോധിക്കട്ടെ. ഉന്നത വിദ്യാഭ്യാസ പരിഷ്കരണത്തിൽ ഗവർണറെ പങ്കെടുപ്പിക്കണമെന്ന് നിർബന്ധമില്ല. അത്തരം കാര്യങ്ങളുടെയെല്ലാം നേതൃത്വം മുഖ്യമന്ത്രിക്കായതിനാലാണ് കൊളോക്വിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |