കോഴിക്കോട് : ഏഴാമത് ദേശീയ ആയുർവേദ ദിനാഘോഷത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാവകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ, കെ.എം.സി.ടി.ആയുർവേദ കോളേജ് തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിൽ വിപുലമായ പരിപാടികൾ നടക്കും. ജില്ലാതല ഉദ്ഘാടനം ഇന്ന് ഭട്ട്റോഡ് ജില്ലാ ആയുർവേദ ആശുപത്രിയിൽ രാവിലെ 9 മണിക്ക് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവഹിക്കും. ജില്ലാകളക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി മുഖ്യാതിഥിയാകും. ഇതിന്റെ ഭാഗമായി ബീച്ചിൽ രാവിലെ 10 മണിക്ക് ആയുർവേദ ഡോക്ടർമാർ, ജീവനക്കാർ, സംഘടനാപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ ബൈക്ക് റാലി സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |