കുറ്റ്യാടി: ലഹരിക്കെതിരെ നവംബർ ഒന്നിന് നടക്കുന്ന മനുഷ്യമഹാശൃംഖലയുടെ ഭാഗമായി ലഹരി വിരുദ്ധ പോസ്റ്ററുകൾ പതിപ്പിച്ചു. കുറ്റ്യാടി കെ.എം.സി.സി ഹോസ്പിറ്റൽ എം.ഡി ഡോ. കെ.മൂസ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ പി.സി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലീബ സുനിൽ, പഞ്ചായത്ത് അംഗങ്ങളായ പി.കെ.സബീന,ഏ.സി മജീദ്, ഹാഷിം നമ്പാട്ടിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ശ്രീജേഷ് ഊരത്ത്, സി.വി മൊയ്തു, സി.എൻ ബാലകൃഷ്ണൻ,ഒ.പി മഹേഷ്, വി.കെ ഫൈസൽ, കെ.പി മജീദ്, പി.പി. ആലിക്കുട്ടി, റാഷിദ് കുണ്ടിൽ, ഇ.എം.അസ്ഹർ കുറ്റ്യാടി, കുറ്റ്യാടി എച്ച് എസ് പി.ടി.എ പ്രസിഡന്റ് അനസ്.വി ,നന്മ ചാരിറ്റബിൾ സെക്രട്ടറി ഉബൈദ് വാഴയിൽ, ഡോ. മുസ്തഫ ജനീൽ, സി.എച്ച് ഷരീഫ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |