തിരുവനന്തപുരം: ലഹരിക്കെതിരെ സർക്കാരിനൊപ്പം നാടൊന്നാകെ ഒറ്റക്കെട്ടായി പോരാടണമെന്ന് വി.കെ.പ്രശാന്ത് എം.എൽ.എ പറഞ്ഞു. മയക്കുമരുന്ന് വ്യാപനത്തിനെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന 'നോ ടു ഡ്രഗസ്' കാമ്പെയിനിന്റെ ഭാഗമായി വൈകിട്ട് 6ന് ശാസ്തമംഗലം ജംഗ്ഷനിൽ ദീപം തെളിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദീപം തെളിയിക്കലിനുശേഷം ലഹരി വിരുദ്ധ പ്രതിജ്ഞയും എം.എൽ.എ ചൊല്ലിക്കൊടുത്തു. എക്സൈസ് വകുപ്പിന്റെയും വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. വൈബ് കൺവീനർ കിരൺദേവ് അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ കെ. സജു, പ്രിവന്റീവ് ഓഫീസർ റെജികുമാർ, സി.ഡി.എസ് പ്രസിഡന്റ് പി. വിനിത, മുൻ കൗൺസിലർ ബിന്ദു ശ്രീകുമാർ, തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |