തിരുവനന്തപുരം: കേരള സർവകലാശാല നാലാം സെമസ്റ്റർ ബി.ടെക് (2018 സ്കീം ) ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി നവംബർ 2022 (യു.സി.ഇ.കെ) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ആറാം ബി.ടെക് ഡിഗ്രി (മെയ് 2022) 2013 സ്കീം ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ സോഫ്ട്വെയർ ലാബ് (13608) പ്രാക്ടിക്കൽ പരീക്ഷ ഒക്ടോബർ 31ന് ടി.കെ.എം കോളേജ് ഒഫ് എൻജിനിയറിംഗ് സെന്ററിൽ വച്ച് നടത്തും.
ജൂണിൽ നടത്തിയ ബി.പി.എ മ്യൂസിക് (വീണ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ നവംബർ 7 മുതലും ആഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ ബി.പി.എ (വീണ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ നവംബർ 9 മുതലും സ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |