പാലക്കാട്: തെരുവുനായയുടെ ആക്രമണത്തിൽ വയോധികന് ഗുരുതരപരിക്ക്. മുഖത്തെ മാംസം നായ കടിച്ചെടുത്തു. പാലക്കാട് കൊടുവായൂർ കാക്കയൂർ ആണ്ടിത്തറയിലാണ് സംഭവം. നായയുടെ ആക്രമണത്തിൽ മറ്റ് നാലുപേർക്കും പരിക്കേറ്റു. കാക്കയൂർ സ്വദേശി വയ്യാപുരി എന്നയാളുടെ മുഖത്താണ് നായ കടിച്ചത്.
സമീപവാസിയായ ഒരാളെ നായ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വയ്യാപുരിയ്ക്ക് കടിയേറ്റത്. മുഖത്തിന് നേരെ ചാടിവീണ നായ കവിൾ കടിച്ചെടുക്കുകയായിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടിയേറ്റ ഭാഗത്ത് മാംസം ഇല്ലാത്തതിനാൽ തുന്നിച്ചേർക്കാൻ ആകാത്ത അവസ്ഥയിലാണെന്ന് ഡോക്ടർമാർ പറയുന്നു. കൊടുവായൂർ സ്വദേശികളായ കണ്ണൻ, ഭാര്യ കോമള എന്നിവർക്കും നായയുടെ കടിയേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |