SignIn
Kerala Kaumudi Online
Friday, 19 April 2024 6.16 AM IST

ധൈര്യമുണ്ടെങ്കിൽ എനിക്കെതിരെ മാനനഷ്‌ടക്കേസ് കൊടുക്കൂ മാന്യാ...വെല്ലുവിളിച്ച് സ്വപ്‌ന, ശ്രീരാമകൃഷ്‌ണന്റെ സ്വകാര്യചിത്രങ്ങളും പുറത്തുവിട്ടു

sreeramakrishnan-swapna

തിരുവനന്തപുരം: മുൻ സ്പീക്കർ പി ശ്രീരാമകൃഷ്‌ണനെ വെല്ലുവിളിച്ച് സ്വപ്‌ന സുരേഷ്. ശ്രീരാമകൃഷ്‌ണന്റെ ഫേസ്ബുക്ക് പോസ്‌റ്റിനുള്ള മറുപടിയായാണ് സ്വകാര്യ ചിത്രങ്ങളടക്കമുള്ള കുറിപ്പ് അതേനാണയത്തിൽ സ്വപ്‌നയും നൽകിയിരിക്കുന്നത്.

'ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിനും അനുബന്ധ വാദങ്ങൾക്കുമുള്ള ഏറ്റവും ലളിതവും വിനീതവുമായ മറുപടിയാണിത്, ഒപ്പം ഓർമ്മപ്പെടുത്തലും. കൂടുതൽ ഓർക്കാൻ കഴിയുന്നില്ലെങ്കിൽ എനിക്കെതിരെ മാനനഷ്‌ടക്കേസ് കൊടുക്കാൻ ഈ മാന്യനെ ഞാൻ വെല്ലുവിളിക്കുകയാണ്. അപ്പോൾ കൂടുതൽ തെളിവുകൾ നൽകാൻ എനിക്ക് സാധിക്കും'- സ്വപ്‌ന ഫേസ്ബുക്കിൽ കുറിച്ചു.

This is just a simple and humble reply and a reminder to Mr. P Sreeramakrishnan for his fb post and related arguments....

Posted by Swapna Suresh on Monday, 24 October 2022

തനിക്കെതിരെയുള്ള ചിത്രവധത്തിന്റെ മൂന്നാംഘട്ടമാണ് സ്വപ്നയുടെ ആരോപണങ്ങൾ എന്നായിരുന്നു ശ്രീരാമകൃഷ്‌ണന്റെ പ്രതികരണം. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ മാത്രം പ്രചരിപ്പിക്കപ്പെടുന്ന അസത്യങ്ങളാണിതെന്ന് പൊതുസമൂഹം തിരിച്ചറിയണമെന്നും, സംഘ പരിവാറിന്റെ കുബുദ്ധിയും, ആസൂത്രണവും കൊണ്ടുണ്ടായ വ്യക്തിഹത്യയാണ് തനിക്കെതിരെ നടക്കുന്നതെന്നും ശ്രീരാമകൃഷ്‌ണൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

അതേസമയം, സ്വപ്ന സുരേഷ് തനിക്കെതിരെ നടത്തിയ ലൈംഗികാരോപണം നിഷേധിച്ച് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത് എത്തി. മൂന്ന് വർഷത്തിനിടയിൽ ഒരിക്കൽ പോലും പറയാത്ത ആക്ഷേപം ഇപ്പോൾ ബോധപൂർവം ഉയർത്തുകയാണെന്ന് കുറ്റപ്പെടുത്തിയ കടകംപള്ളി, പാർട്ടിയോട് ആലോചിച്ച് സ്വപ്‌നക്കെതിരെ നിയമനടപടിയിലേക്ക് കടക്കുമെന്നും വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SWAPNA SURESH, SREERAMAKRISHNAN, PRIVATE PICTURES
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.