പാടിയ കുറച്ച് ഗാനങ്ങൾകൊണ്ട് തന്നെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ഗായികയാണ് അഭയ ഹിരൺമയി. 19-ാം വയസിൽ ഗോപി സുന്ദറിനെ കണ്ടുമുട്ടിയതോടെയാണ് തന്റെ ജീവിതം മാറിമറിഞ്ഞതെന്ന് അഭയ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. 14 വർഷമായുള്ള ലിവിംഗ് റ്റുഗദർ ജീവിതം അടുത്തിടെയാണ് ഇരുവരും അവസാനിപ്പിച്ചത്. വേർപിരിയലിന് ശേഷം അഭയ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇത്രയും വർഷം ഒന്നിച്ച് ജീവിച്ചിട്ടും വിവാഹം കഴിക്കാത്തതിന്റെ കാരണമാണ് അവർ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
'മുമ്പുണ്ടായിരുന്ന ജീവിതത്തിൽ ഞാൻ സന്തോഷവതിയായിരുന്നു. ഇപ്പോഴത്തെ ജീവിതത്തിലും ഞാൻ ഹാപ്പിയാണ്. അന്നും ഇന്നും ജീവിതത്തിൽ എല്ലാത്തിനും കൂടെയുള്ളത് സുഹൃത്തുക്കളും വീട്ടുകാരുമാണ്. എഞ്ചിനീയറിംഗ് പഠിച്ച് സംഗീതം കരിയറാക്കിയപ്പോൾ വീട്ടുകാർ ഒപ്പം നിന്നു. ഞാനെന്തിനാണ് മറച്ച് വയ്ക്കുന്നത്, എനിക്ക് അദ്ദേഹത്തെ മിസ് ചെയ്യുന്നുണ്ട്. 14 വർഷത്തോളം ഞങ്ങൾ ഒന്നിച്ചായിരുന്നു. ആഗ്രഹം തോന്നുമ്പോൾ കല്യാണം കഴിക്കാമെന്നായിരുന്നു കരുതിയത്. എന്നാൽ അതിനിടെ ചില മാറ്റങ്ങൾ വന്നു. എന്തോ, അത് പരസ്പരം ഉൾക്കൊള്ളാനായില്ല. ലിവിംഗ് റ്റുഗദർ ജീവിതം വിവാഹത്തിലേയ്ക്ക് എത്താതിരുന്നതിന് കാരണം അതാണ്. ഇപ്പോൾ അതിലുമുപരി ഞാൻ പ്രാധാന്യം കൊടുക്കുന്നത് എന്റെ കരിയറിനാണ്. വ്യക്തി ജീവിതത്തിന് പ്രാധാന്യം നൽകിയ സമയത്ത് കരിയറിൽ ശ്രദ്ധിക്കാനായിരുന്നില്ല.'- അഭയ ഹിരൺമയി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |