SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.07 PM IST

കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു

pacheni

കണ്ണൂർ: കെ.പി.സി.സി അംഗവും കണ്ണൂർ ഡി.സി.സി മുൻ പ്രസിഡന്റുമായ തളിപ്പറമ്പ് പാച്ചേനിയിൽ സതീശൻ പാച്ചേനി (54) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെ 11.30നായിരുന്നു അന്ത്യം.

തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് 19നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം ഇന്നു രാവിലെ 11.30ന് പയ്യാമ്പലത്ത്. രാവിലെ ഏഴ് മുതൽ കണ്ണൂർ ഡി.സി.സി ഓഫീസിൽ പൊതുദർശനം.

2001 മുതൽ തുടർച്ചയായി 11 വർഷം കെ.പി.സി.സി ജനറൽ സെക്രട്ടറിയായിരുന്നു. 2016 മുതൽ അഞ്ചുവർഷം കണ്ണൂർ ഡി.സി.സി പ്രസിഡന്റും. 1996, 2001, 2006, 2016, 2021 വർഷങ്ങളിൽ നിയമസഭയിലേക്കും 2009ൽ പാലക്കാട്ടുനിന്ന് ലോക്സഭയിലേക്കും മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2001ലും 2006ലും മലമ്പുഴയിൽ വി.എസ്. അച്യുതാനന്ദനെതിരെ ശക്തമായ മത്സരം കാഴ്ചവച്ചത് ഏറെ ശ്രദ്ധേയനാക്കി. ഭാര്യ: റീന (തളിപ്പറമ്പ് അർബൻ ബാങ്ക് ജീവനക്കാരി). മക്കൾ: ജവഹർ (ബിരുദ വിദ്യാർത്ഥി), സോണിയ (പ്ലസ് ടു വിദ്യാർത്ഥി).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBITURARY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.