SignIn
Kerala Kaumudi Online
Thursday, 25 April 2024 1.19 AM IST

സംരംഭകവർഷം: പുതുതായി ആരംഭിച്ചത് 75,000 സംരംഭങ്ങൾ

start-up

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സംരംഭകവർഷ പദ്ധതിയാരംഭിച്ച് 200 ദിവസത്തിനകം പുതുതായി തുടങ്ങിയത് 75,000 സംരംഭങ്ങൾ. ഇതുവഴി 4,694 കോടി രൂപ നിക്ഷേപവും ലഭിച്ചു. 1,65,301 പുതിയ തൊഴിലവസരങ്ങളും സൃഷ്‌ടിച്ചു.

പുതിയസംരംഭങ്ങളുടെ രജിസ്‌ട്രേഷനിൽ മുന്നിൽ മലപ്പുറം, എറണാകുളം, കൊല്ലം, തൃശൂർ എന്നിവയാണ്. 7,000ലേറെ പുതിയസംരംഭങ്ങൾ വീതം ഈ ജില്ലകളിലുണ്ടായി.

തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ പുതിയസംരംഭങ്ങൾ 5,000ലേറെ.

ആലപ്പുഴ, കൊല്ലം, തൃശൂർ, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ പതിനായിരത്തിലേറെ തൊഴിലവസരങ്ങളുണ്ടായി. വയനാട്, ഇടുക്കി, കാസർകോട് ജില്ലകളിലായി സൃഷ്‌ടിക്കപ്പെട്ടത് 13,000ലേറെ തൊഴിലുകൾ.

കൃഷി-ഭക്ഷ്യസംസ്കരണമേഖലയിൽ 12,700 പുതിയ സംരംഭങ്ങളും 1,450 കോടി രൂപയുടെ നിക്ഷേപവുമുണ്ടായി. 45,705 പേർക്ക് തൊഴിലും ലഭിച്ചു. വസ്ത്രമേഖലയിലുണ്ടായത് 8,849 സംരംഭങ്ങളും 421 കോടി രൂപയുടെ നിക്ഷേപവും 18,764 തൊഴിലും. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് മേഖലയിൽ പുതിയസംരംഭങ്ങൾ 3,246. നിക്ഷേപം 195 കോടി രൂപ. തൊഴിൽ 6,064.

സേവനമേഖലയിൽ 5731 സംരംഭങ്ങൾ. 359 കോടി രൂപ നിക്ഷേപവും 13,331 തൊഴിലുമുണ്ടായി. വ്യാപാരമേഖലയിൽ 24,687 സംരംഭങ്ങളും 1,450 കോടിയുടെ നിക്ഷേപവും 45705 തൊഴിലും സൃഷ്ടിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, STARTUPS, KERALA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.