പത്തനംതിട്ട: അന്യസംസ്ഥാനങ്ങളിൽ നിന്നോ കേരളത്തിൽ നിന്നോ ഉള്ള ശബരിമല തീർത്ഥാടക സംഘങ്ങൾക്ക് കെ.എസ്.ആർ.ടി.സി ഗ്രൂപ്പ് ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തുമെന്ന് പമ്പയിൽ നടന്ന ശബരിമല അവലോകന യോഗത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
നാൽപ്പതു പേരെങ്കിലും സംഘത്തിൽ ഉണ്ടാവണം. കേരളത്തിലെ വിവിധ അയ്യപ്പ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ശബരിമലയിലേക്ക് ഗ്രൂപ്പ് ബുക്കിംഗിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സർവീസ് നടത്തും.
നിലയ്ക്കൽ നിന്ന് പമ്പയിലേക്ക് ഒരു മിനിട്ടിൽ ഒരു ബസ് എന്ന നിലയിൽ സർവീസ് നടത്തും. നിലയ്ക്കലിൽ മുതിർന്ന പൗരന്മാർക്ക് പ്രത്യേക ക്യൂ സംവിധാനം ഒരുക്കും. 200 ബസുകൾ നിലയ്ക്കൽ - പമ്പ ചെയിൻ സർവീസും 300 ബസുകൾ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് പമ്പയിലേക്കും സർവീസ് നടത്തും. മകരവിളക്കിന് ആയിരം ബസുകൾ സർവീസ് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |