SignIn
Kerala Kaumudi Online
Friday, 19 April 2024 12.10 PM IST

സി.ബി.എസ്.ഇ സംസ്ഥാന കലോത്സവം

art

കൊച്ചി: കേരള സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ്സ് അസോസിയേഷന്റെയും കോൺഫെഡറേഷൻ ഒഫ് സഹോദയ കോംപ്ലക്സിന്റെയും സംയുക്താഭിമുഖ്യത്തിലെ സി.ബി.എസ്.ഇ സംസ്ഥാന കലോത്സവം നവംബർ 24 മുതൽ 27 വരെ വാഴക്കുളം കാർമൽ സി.എം.ഐ പബ്ലിക് സ്കൂളിൽ നടക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാനും കോൺഫെഡറേഷൻ പ്രസിഡന്റ് ഫാ.സിജൻ പോൾ ഊന്നുകല്ലേലും അറിയിച്ചു.

1500 ഓളം സി.ബി.എസ്.ഇ സ്കൂളുകളിൽ നടത്തുന്ന മത്സരങ്ങളിലെ വിജയികളാണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത്. സംസ്ഥാന കലോത്സവത്തിൽ വിജയികളാകുന്നവർക്ക് ദേശീയ കലോത്സവത്തിൽ പങ്കെടുക്കാം. കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷം കലോത്സവം നടന്നിരുന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ART
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.