SignIn
Kerala Kaumudi Online
Friday, 29 March 2024 8.41 PM IST

കർഷകർക്ക് കേരളകൗമുദിയുടെ ആദരം

adaram
adaram

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ കേരളകൗമുദി സംഘടിപ്പിച്ച കാർഷിക സെമിനാറിൽ കർഷകർക്ക് ആദരം. ബ്ലോക്ക് പഞ്ചായത്തിലെ മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ട പി.സി ഷാജു പാലമറ്റം (റബർ കർഷകൻ), എം.ടി നാണു (നെൽകർഷകൻ), എടപ്പറമ്പിൽ ബാലകൃഷ്ണൻ (തെങ്ങ് കർഷകൻ), രജിത കൊളത്തു കുന്നുമ്മൽ (പച്ചക്കറി ), കണാരൻ കുയ്യണ്ടി മീത്തൽ ( ഇടവിളകൃഷി), ദാമോദരൻ ഉണ്ണിച്ചിറകണ്ടി (ജൈവകർഷകൻ), എ.ബാലചന്ദ്രൻ (കുരുമുളക് കർഷകൻ), ബാലൻ നമ്പ്യാർ വെള്ളാമ്പത്തൂർ (നെൽകൃഷി ), തങ്കച്ചൻ മലയാറ്റിൽ (ക്ഷീര കർഷകൻ), മജീദ് ആലിയാട്ട് (മത്സ്യം, നെല്ല്, വാഴ) എന്നിവരെ ജില്ലാ കൃഷി ഓഫീസർ പി.ആർ.രമാദേവി പൊന്നാടയും മൊമന്റോയും നൽകി ആദരിച്ചു. പ്രതിസന്ധികൾക്കിടയിലും മികവ് പുലർത്തുന്ന മലയോര കർഷകർ കേരളത്തിന്റെ കാർഷിക മേഖലയ്ക്ക് അഭിമാനമാണെന്ന് രമാദേവി പറഞ്ഞു.

മാതൃകാപരമായ പ്രവർത്തനം കാഴ്ചവെക്കുന്ന പേരാമ്പ്ര പോളിക്ലിനിക് വെറ്ററിനറി സർജൻ ഡോ.എം.എസ്. ജിഷ്ണു പ്രസാദിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു ഉപഹാരം നൽകി ആദരിച്ചു. കാർഷിക സെമിനാറിൽ ജൈവ കൃഷിയിലധിഷ്ഠിതമായ നൂതന കൃഷിരീതികളെക്കുറിച്ച് പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം കോ ഓർഡിനേറ്റർ ഡോ.പി.രാധാകൃഷ്ണൻ ക്ലാസെടുത്തു. കൃഷിയെ ജീവിതമാർഗമായി കരുതുന്ന കാർഷകർക്കൊപ്പമാണ് ബാങ്കുകളെന്നും ചെറിയ നൂലാമാലകളിൽ പകച്ചുപോവാതെ ദേശസാത്കൃത ബാങ്കുകളുടെ വഴിയിലേക്ക് ഇറങ്ങിയാൽ നിരവധിയായ ആനുകൂല്യങ്ങളും അവസരങ്ങളുമാണ് തുറന്നിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൃഷി പ്രോത്സാഹനത്തിനും കർഷകക്ഷേമത്തിനുമായി പരിധിയില്ലാത്ത ഇടപെടലുകളും വായ്പകളുമാണ് ലീഡ് ബാങ്ക് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. ആദരിക്കപ്പെട്ട കർഷകർക്ക് ഫാംഫെഡിന്റെ ഗിഫ്റ്റ് ബാഗ് കോഴിക്കോട് മാനേജർ (ജനറൽ) ആനന്ദ് നായർ വിതരണം ചെയ്തു. പരിപാടിയിൽ പങ്കെടുത്തവർക്ക് ബ്ലോക്ക് പഞ്ചായത്ത് വക കുറ്റ്യാടി തെങ്ങിൻ തൈകളും പെരുവണ്ണാമുഴി കൃഷി വിജ്ഞാന കേന്ദ്രം നൽകിയ പച്ചക്കറി വിത്തുകളും വിതരണം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.