SignIn
Kerala Kaumudi Online
Friday, 29 March 2024 3.07 PM IST

ഗ്യാസ് ഏജൻസി ഉ‌ടമയായ വനിതയ്ക്ക് ഭീഷണി: സി​.ഐ.ടി​.യു നേതാക്കൾക്കെതി​രെ കേസ്

gas

വൈപ്പിൻ: ഗ്യാസ് ഏജൻസിയിലെ തൊഴിൽ തർക്കത്തിനിടെ, പട്ടി​കജാതി​ക്കാരി​യായ ഏജൻസി ഉടമ ഉമ സുധീറിനെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും കൈയേറ്റം ചെയ്തെന്നുമുള്ള പരാതിയിൽ നേതാക്കൾ ഉൾപ്പെടെ പത്തോളം സി.ഐ.ടി.യു പ്രവർത്തകർക്കെതിരെ മുനമ്പം പൊലീസ് കേസെടുത്തു. കുഴുപ്പിള്ളി പള്ളത്താംകുളങ്ങരയിലെ എ ആൻഡ് എ ഗ്യാസ് ഏജൻസി​ക്ക് മുന്നിൽ നാല് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി​ ചൊവ്വാഴ്ചയായിരുന്നു സി.ഐ.ടി.യു സമരം. മറ്റൊരു ഗ്യാസ് ഏജൻസിയുടെ വിതരണം താത്കാലി​കമായി​ ഏറ്റെടുത്തപ്പോഴാണ് നാലുപേരെ താത്കാലികമായി നിയമിച്ചത്. താത്കാലിക ഏജൻസി ഇല്ലാതായതോടെ അവർ യൂണിയൻ ഉണ്ടാക്കി​ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായെത്തി അക്രമം നടത്തി​യെന്നാണ് ഏജൻസി ഉടമയുടെ പരാതി.


അതേസമയം, പരാതി വ്യാജമാണെന്ന് സി.ഐ.ടി.യു ജില്ലാ കൗൺസിൽ അംഗവും കേരള ഓയിൽ ആൻഡ് ഗ്യാസ് വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) വൈപ്പിൻ ഏരിയ പ്രസിഡന്റുമായ എ.പി. പ്രിനിൽ പറഞ്ഞു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഏജൻസി ഉടമ ഹൈക്കോടതിയിൽ ഹർജി നൽകിയി​ട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRIME
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.