തിരുവനന്തപുരം: അർഹമായ വേതനവും ക്ഷാമബത്തയും അനുവദിക്കുക, തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തപാൽ-ആർ.എം.എസ്. പാർട്ട്ടൈം കാഷ്വൽ ജീവനക്കാർ തിരുവനന്തപുരത്ത് ചീഫ് പോസ്റ്റുമാസ്റ്റർ ജനറൽ ഓഫീസിനു മുമ്പിൽ ധർണ നടത്തി.എൻ.എഫ്.പി.ഇ. സംസ്ഥാന കൺവീനർ പി.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.പാർട്ട്ടൈം കണ്ടിജന്റ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എൻ.ഡി.ബാബു അദ്ധ്യക്ഷത വഹിച്ചു.വിവിധ ഘടക സംഘടനകളെ പ്രതിനിധീകരിച്ച് എൻ.ശ്രീകണ്ഠൻ,എൻ.വിനോദ് കുമാർ, കെ.ഗോപകുമാർ,കെ.പ്രകാശൻ,അജിത് കുമാർ,കെ.അനിൽകുമാർ,ജേക്കബ് തോമസ്,സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |