SignIn
Kerala Kaumudi Online
Friday, 29 March 2024 2.10 PM IST

ചാർജ്ജിംഗിൽ ആശങ്ക വേണ്ട; ഫാസ്റ്റ് ചാർജ്ജിംഗിന് നാലിടങ്ങൾ

vfff

മലപ്പുറം: ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് തീർന്ന് വഴിയിൽ കിടക്കുമോയെന്ന ആശങ്ക ഇനി വേണ്ട. മലപ്പുറം, പൊന്നാനി, തിരൂർ എന്നിവിടങ്ങളിലെ കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകളിൽ സ്ഥാപിച്ച ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷനുകൾ നവംബർ നാലു മുതൽ പ്രവർത്തനം തുടങ്ങും. പെരിന്തൽമണ്ണയിൽ അനർട്ടിന്റെ ചാർജ്ജിംഗ് സ്റ്റേഷനുമുണ്ട്. മലപ്പുറത്തും പൊന്നാനിയിലും ചാർജ്ജിംഗ് സ്റ്റേഷന്റെ പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്. പാസഞ്ചർ, കൊമേഴ്സ്യൽ വാഹനങ്ങൾക്ക് അതിവേഗത്തിൽ ചാർജ്ജ് ചെയ്യാനാവും. നിലവിൽ ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി തൂണുകളിൽ പോൾമൗണ്ടഡ് ചാർജ്ജിംഗ് സ്റ്റേഷനുകൾ കെ.എസ്.ഇ.ബി സജ്ജീകരിച്ചിട്ടുണ്ട്. ബൈക്ക്, ഓട്ടോറിക്ഷ എന്നിവ ചാർജ്ജ് ചെയ്യാനാവും. കാറുകൾ ഉൾപ്പെടെയുള്ള നാലുചക്ര വാഹനങ്ങൾക്ക് ഫാസ്റ്റ് ചാർജ്ജിംഗ് സൗകര്യമില്ലാത്തത് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവരുടെ വലിയ ആശങ്കയായിരുന്നു.

മലപ്പുറത്തെ ചാർജ്ജിംഗ് സ്റ്റേഷൻ കഴിഞ്ഞ ഡിസംബറിൽ പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിട്ടതെങ്കിലും കൊവിഡ് സാഹചര്യത്തിൽ നീണ്ടുപോയി. മലപ്പുറത്തും പൊന്നാനിയിലും നാല് ഫാസ്റ്റ് ചാർജ്ജറുകളുണ്ട്. ഒരേസമയം മൂന്ന് കാറുകൾക്ക് ചാർജ്ജ് ചെയ്യാനുള്ള സ്ഥല സൗകര്യവുമുണ്ട്. തിരൂരിൽ രണ്ട് പാസഞ്ചർ വണ്ടികൾക്കും ഒരുകൊമേഴ്സ്യൽ വാഹനത്തിനും ചാർജ്ജ് ചെയ്യാനാവും.

യൂണിറ്റിന് 16 രൂപ

കാറുകൾ 40 മിനിറ്റ് കൊണ്ട് ഫുൾ ചാർജ്ജാവും. വീടുകളിൽ എ.സി ചാർജ്ജിംഗ് രീതിയാണെങ്കിൽ ഇവിടെ ഡി.സി ചാർജ്ജിംഗാണ്. വീടുകളിൽ എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെ ചാർജ്ജിംഗിന് സമയമെടുക്കും. ചാർജ്ജിംഗ് സ്റ്റേഷനുകളിൽ ഒരു യൂണിറ്റിന് ടാക്സ് അടക്കം 16 രൂപ നൽകേണ്ടിവരും. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാവുന്ന goec എന്ന ആപ്പ് ഉപയോഗിച്ച് ഓൺലൈനായി പണമടയ്ക്കാം. ചാർജ്ജിംഗ് സ്റ്റേഷനിൽ ജീവനക്കാർ ഉണ്ടാവില്ല. സുരക്ഷയ്ക്കായി സി.സി ടിവിയുണ്ട്. ടെക്സിക്കൽ അസിസ്റ്റന്റുമാരുടെ നമ്പറും ഇവിടെയുണ്ടാവും.

‌ജില്ലാതല ഉദ്ഘാടനം മലപ്പുറത്ത്

കെ.എസ്.ഇ.ബി സ്ഥാപിക്കുന്ന ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷനുകളുടെ ജില്ലാതല ഉദ്ഘാടനം നവംബർ നാലിന് മലപ്പുറം സബ് സ്റ്റേഷൻ പരിസരത്ത് നടക്കും. മന്ത്രി കെ.കൃഷ്ണൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ആന്റണി രാജു, വി.അബ്ദുറഹ്മാൻ പങ്കെടുക്കും. പി.ഉബൈദുള്ള എം.എൽ.എ അടക്കമുള്ളവർ ഓഫ്‌ലൈനായും പങ്കെടുക്കും.

മലപ്പുറം സബ് സ്റ്റേഷൻ കോമ്പൗണ്ടിന്റെ പിൻഭാഗത്താണ് ചാർജ്ജിംഗ് സ്റ്റേഷൻ. ചാർജ്ജിംഗ് ആപ്പിൽ മലപ്പുറത്തെ ലൊക്കേഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. എളുപ്പത്തിൽ തിരിച്ചറിയുന്നതിന് റോഡരികിൽ ചാർജ്ജിംഗ് സ്റ്റേഷന്റെ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. 29 ലക്ഷം രൂപയാണ് മലപ്പുറത്തെ ചാർജ്ജിംഗ് സ്റ്റേഷന്റെ ചെലവ്. കേന്ദ്ര സർക്കാരിന്റെ ഗ്രാന്റോടു കൂടിയാണ് പദ്ധതി നടപ്പാക്കിയത്.

അനീഷ് പറക്കാടൻ, അസി. എക്സിക്യുട്ടീവ് എൻജിനീയർ, മലപ്പുറം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, ELECTRIC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.