കൊല്ലം: കേരള എൻ.ജി.ഒ യൂണിയൻ വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ജില്ലാ കേന്ദ്രത്തിലും ഏരിയാ കേന്ദ്രങ്ങളിലും പതാക ഉയർത്തി. യൂണിയൻ ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസ് പതാക ഉയർത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്.സുശീല, ജില്ലാ സെക്രട്ടറി വി.ആർ.അജു, സംസ്ഥാന കമ്മിറ്റി അംഗം സി.എസ്.ശ്രീകുമാർ, ജില്ലാ ട്രഷറർ ബി.സുജിത്ത്, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.എസ്.ബിജു, പി.മിനിമോൾ, ജോ. സെക്രട്ടറിമാരായ ജെ.രതീഷ് കുമാർ, എസ്.ഷാഹിർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഖുശി ഗോപിനാഥ്, എൻ.രതീഷ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ഉദ്ഘാടനം നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |