കൊല്ലം: ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നവംബർ 15 മുതൽ 30 വരെ നടക്കുന്ന കരസേന റിക്രൂട്ട്മെന്റ് റാലിയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ സബ് കളക്ടർ മുകുന്ദ് ഠാക്കൂറിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. സ്റ്റേഡിയത്തിലെ താമസസൗകര്യവും റാലി നടക്കുന്ന ഗ്രൗണ്ടിലെ സ്ഥിതിഗതികളും വിലയിരുത്തി. അഗ്നിവീർ, നഴ്സിംഗ് അസിസ്റ്റന്റ്, മത പഠന അദ്ധ്യാപകർ എന്നിയിലേയ്ക്കുള്ള റിക്രൂട്ട്മെന്റാണ് നടക്കുന്നത്. 26,000 ഉദ്യോഗാർത്ഥികളാണ് പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
സജ്ജീകരണങ്ങൾ ഒരുക്കുന്നതിനും കാര്യക്ഷമമായ നടത്തിപ്പിനും വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് ഡയറക്ടർ കേണൽ മനീഷ് ഭോല, അസി. പൊലീസ് കമ്മിഷണർ പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |