ചാലക്കുടി: കേരള സ്വാശ്രയ കർഷക സ്വതന്ത്ര യൂണിയന്റെ സംസ്ഥാന സമ്മേളനം പടിഞ്ഞാറെ ചാലക്കുടി കല്ലിങ്കൽ ഹാളിൽ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ടി.ജെ. സനീഷ് കുമാർ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. മികച്ച കർഷകരെ അഡ്വ. വി.ആർ. സുനിൽ കുമാർ എം.എൽ.എ ആദരിക്കും.
സർക്കാർ ഏജൻസികൾ വാങ്ങുന്ന കാർഷിക ഉത്പന്നങ്ങളുടെ വില യഥാസമയം ലഭിക്കാത്തത് കാർഷിക മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു. തേങ്ങയുടെ മാതൃകയിൽ പ്രധാന കാർഷിക ഉത്പന്നങ്ങൾക്ക് സർക്കാർ താങ്ങുവില നിശ്ചയിക്കണമെന്ന് വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പി.കെ. സുബ്രഹ്മണ്യൻ, ജനറൽ സെക്രട്ടറി എസ്.കെ. സത്താർ, ട്രഷറർ സി.എ. ശിവൻ, ജില്ലാ വൈസ് പ്രസിഡന്റ് സി.പി. ജെന്നി എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |