SignIn
Kerala Kaumudi Online
Friday, 19 April 2024 3.54 PM IST

ഉന്നതവിദ്യാഭ്യാസത്തിന് അറിയപ്പെടുന്ന നാടായി കേരളത്തെ മാറ്റും : മന്ത്രി കെ.രാജന്‍

twist-

മണ്ണുത്തി: വിദേശ വിദ്യാർത്ഥികളെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് ആകർഷിക്കുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. മണ്ണുത്തി ചിറക്കേക്കോടുള്ള ദ് ഇന്റർനാഷണൽ സ്‌കൂൾ ഒഫ് തൃശൂരിന്റെ (ട്വിസ്റ്റ്) പുതിയ കാമ്പസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സ്‌കൂൾ ഡയറക്ടർ ഡോ. കവിത ബാജ്‌പൈ അദ്ധ്യക്ഷയായി.

നൈറ്റ്‌സ് ബ്രിഡ്ജ് ഹൗസ് ഇന്റർനാഷണൽ സ്‌കൂൾ സിംഗപ്പൂരുമായുള്ള ധാരണാപത്രം കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനൻ, വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, സുന്ദരൻ കുന്നത്തുള്ളി, പുഷ്പ ചന്ദ്രൻ, സാവിത്രി രാമചന്ദ്രൻ, കെ.പി. പ്രശാന്ത്, സുമണി കൈലാസ്, വിനീഷ് ഇ. വി, ശ്രീനാഥ്, എ.വൈ. ഖാലിദ് എന്നിവർ സംസാരിച്ചു.

മികച്ച പ്രവർത്തനം കാഴ്ചവച്ച സ്‌കൂളിലെ സ്റ്റുഡന്റ് കൗൺസിൽ കൾച്ചറൽ സെക്രട്ടറി മിയ ഡേവിഡ്, അദ്ധ്യാപകരായ സന്ധ്യ പിള്ള, സെറീന മുഹമ്മദ്, ടി.എ. ഷാനവാസ് എന്നിവരെ അനുമോദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.