SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.04 AM IST

ഇ.എസ്.ഐ ആനുകൂല്യങ്ങളും സേവനങ്ങളും ഓൺലൈനിൽ

esi

കൊല്ലം: തൊഴിലുടമകളുടെയും തൊഴിലാളികളുടെയും രജിസ്‌ട്രേഷൻ മുതൽ ആനുകൂല്യങ്ങൾ വരെ പോർട്ടലിലൂടെ ലഭ്യമാകും. ഓഫീസുകൾ കയറിയിറങ്ങാതെ തിരിച്ചറിയൽ കാർഡുകൾ, ഇ.എസ്.ഐ വിഹിതം അടയ്ക്കുന്നതിനുള്ള സൗകര്യം, തൊഴിലുടമകൾക്കും തൊഴിലാളികൾക്കും പരാതികൾ ഓൺലൈനായി നൽകാനുള്ള സൗകര്യം തുടങ്ങിയവയും ലഭ്യമാണ്. പുതുതായി ജോലിയിൽ പ്രവേശിക്കുന്ന തൊഴിലാളികളുടെ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന രജിസ്റ്റർ നമ്പർ ആജീവനാന്തം ഉപയോഗിക്കണം. പുതിയൊരു സ്ഥാപനത്തിലേക്ക് ജോലിക്ക് ചേർന്നാൽ വീണ്ടും രജിസ്റ്റർ ചെയ്യരുത്. പഴയ രജിസ്റ്റർ നമ്പർ തന്നെ തുടരണം.

പോർട്ടലിലൂടെ ലഭ്യമാകുന്ന വിവരങ്ങൾ

 www.esic.in എന്ന വെബ്സൈറ്റ് ലോഗിൻ ചെയ്യുക

 ഇടതുവശത്തുള്ള ഐ.പി പോർട്ടൽ ക്ലിക്ക് ചെയ്യുക

 ഇൻഷ്വറൻസ് നമ്പർ നൽകി ലോഗിൻ ചെയ്യുക

 ഇൻഷ്വർ ചെയ്ത വ്യക്തിയുടെയും കുടുംബത്തിന്റെയും വിവരങ്ങൾ

 അർഹതപ്പെട്ട ഇ.എസ്.ഐ ആനുകൂല്യം

 ഇൻഷ്വർ ചെയ്യപ്പെട്ട വ്യക്തിയുടെ വേതനവും തൊഴിലുടമ അടച്ച വിഹിതവും

 ബ്രാഞ്ച് ഓഫീസിൽ നൽകിയ അപേക്ഷയുടെ നിജസ്ഥിതി

തൊഴിലുടമ ശ്രദ്ധിക്കേണ്ട കാര്യങ്ങ

 സ്ഥാപനം www.esic.in എന്ന വെബ്‌സൈ​റ്റിൽ രജിസ്റ്റർ ചെയ്യണം

 രജിസ്‌ട്രേഷൻ സമയത്ത് രേഖകൾ സമർപ്പിക്കേണ്ടതില്ല

 തൊഴിലുടമയ്ക്ക് 17 അക്ക ഇ.എസ്.ഐ കോഡ് ലഭിക്കും

 രജിസ്‌ട്രേഷൻ സർട്ടിഫിക്ക​റ്റായ ഇ​11 ഫാറവും ഡൗൺലോഡ് ചെയ്യാം
 തൊഴിലാളികളെ ഓൺലൈനായി രജിസ്റ്റർ ചെയ്യണം

 ഇ പഹ്‌ചാൻ കാർഡ് തൊഴിലാളികൾക്ക് ഇ.എസ്.ഐ കാർഡായി ഉപയോഗിക്കാം
 കുടുംബാംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ കാർഡിൽ ഒട്ടിച്ച് തൊഴിലുടമയുടെ ഒപ്പും സീലും പതിക്കണം
 ആനുകൂല്യങ്ങൾ ലഭിക്കാൻ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തൊഴിലുടമ ബ്രാഞ്ച് ഓഫീസിൽ നൽകണം
 സ്ഥാപനം അടച്ചുപൂട്ടുകയോ ഉടമസ്ഥാവകാശം കൈമാറുകയോ ചെയ്താൽ റിട്ടേണുകൾ 21 ദിവസത്തിനകം റിജിയണൽ ഓഫീസിൽ അല്ലെങ്കിൽ സബ് റിജിയണൽ ഓഫീസിൽ എത്തിക്കണം

തൊഴിലാളികളറിയാൻ
 ഇ​ പഹ് ചാൻ കാർഡിന്റെ കൂടെ ഗവ. അംഗീകൃത തിരിച്ചറിയൽ കാർഡും ഹാജരാക്കി ഇ.എസ്.ഐ ആശുപത്രിയിൽ നിന്നും ഡിസ്പെൻസറിയിൽ നിന്നും ചികിത്സ നേടാം
 ഇൻഷ്വറൻസ് പരിരക്ഷയുള്ള സ്ഥാപനത്തിൽ ചേരുമ്പോൾ ലഭിക്കുന്ന ഇ​ പഹ് ചാൻ കാർഡ് ജോലിയോ തൊഴിലുടമയോ മാറിയാലും ഉപയോഗിക്കാം

 പഴയ ഇ​ പഹ് ചാൻ കാർഡ് നമ്പർ പുതിയ തൊഴിലുടമയോട് വെളിപ്പെടുത്തണം

 ഇ​ പെഹ് ചാൻ കാർഡ് ഇ.എസ്.ഐ ആനുകൂല്യം ലഭിക്കാനുള്ള സ്ഥിരം തിരിച്ചറിയൽ രേഖയാണ്

 ടെലിഫോൺ നമ്പർ, ഇ​ - മെയിൽ വിലാസം, കുടുംബാംഗങ്ങളുടെ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ റജിസ്‌ട്രേഷനായി തൊഴിലുടമയ്ക്ക് നൽകണം

ടോൾ ഫ്രീ നമ്പർ: 1800 11 2526

മോഡൽ ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി, ആശ്രാമം: 0474 2766618

ഇ.എസ്.ഐ ആശുപത്രി എഴുകോൺ: 0474 2529380

ഇ.എസ്.ഐ ആശുപത്രി, ഉദ്യോഗമണ്ഡൽ, പാതാളം ജം., എറണാകുളം: 0484 2545164

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.