തൃശൂർ: തൃശൂർ സബ് കളക്ടറായി മുഹമ്മദ് ഷഫീഖ് (29) ചുമതലയേറ്റു. ഉത്തർപ്രദേശ് കാൺപൂർ സ്വദേശിയാണ്. 2020 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. കണ്ണൂരിൽ അസിസ്റ്റന്റ് കളക്ടറായിരുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പിൽ അസിസ്റ്റന്റ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചു. ഐ.ഐ.ടി കാൺപൂരിൽ നിന്ന് കെമിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടിയ ശേഷമാണ് സിവിൽ സർവീസിൽ പ്രവേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |