SignIn
Kerala Kaumudi Online
Thursday, 25 April 2024 4.00 AM IST

മാലിന്യം നമ്മുടെ മാത്രം ഉത്തരവാദിത്വമാണെന്ന ബോധം വേണം: മന്ത്രി കെ.രാജൻ

1

തൃശൂർ: മാലിന്യം നമ്മുടെ മാത്രം ഉത്തരവാദിത്വമാണെന്ന പൊതുബോധം സമൂഹത്തിനുണ്ടാകണമെന്ന് റവന്യൂമന്ത്രി കെ.രാജൻ. ഹരിതകർമ്മസേനാ സംഗമം ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മാലിന്യമില്ലാത്തൊരു നാട് സൃഷ്ടിക്കുക എന്ന വലിയ ദൗത്യം ഹരിതകർമ്മസേന നേതൃത്വം നൽകിയത് കൊണ്ട് മാത്രം പൂർണമാകില്ലെന്നും മന്ത്രി ഓർമ്മിപ്പിച്ചു. മാലിന്യ സംസ്‌കരണത്തിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച കുന്നംകുളം, ഇരിങ്ങാലക്കുട നഗരസഭകളും മേലൂർ, കാട്ടൂർ, കൊരട്ടി പഞ്ചായത്തുകളും ആദരമേറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് അദ്ധ്യക്ഷനായി. ഡിസ്ട്രിക് ഡെവലപ്പ്‌മെന്റ് കമ്മിഷണർ ശിഖ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എ.വി.വല്ലഭൻ, ലിനി, ആനി ജോസ്, സിമി അജിത്ത് കുമാർ, ജ്യോതി ജോസഫ്, ബി.എൽ.ബിജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.