ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി ഫോണിൽ സംസാരിച്ചു. ഇന്ത്യയും ബ്രിട്ടണും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ച് ഇരുവരും ചർച്ച നടത്തി. ഋഷി സുനകിനോട് സംസാരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മോദി പിന്നീട് ട്വീറ്റ് ചെയ്തു. യു.കെ പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നു. തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് തങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമെന്നും മോദി പറഞ്ഞു.
താൻ പുതിയ ചുമതലയേറ്റെടുത്തശേഷമുള്ള മോദിയുടെ നല്ലവാക്കുകൾക്ക് നന്ദി പറയുന്നതായി ഋഷിയും ട്വീറ്റ് ചെയ്തു.
അതേസമയം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള ചർച്ചയ് ക്കായി ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലിയും ഇന്ന് ഇന്ത്യയിലെത്തും. നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച നടത്തുമെന്ന് ബ്രിട്ടന്റെ വിദേശകാര്യ ഓഫീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |