സാൻഫ്രാൻസിസ്കോ: ട്വിറ്റർ ഏറ്രെടുക്കാൻ കമ്പനി ആസ്ഥാനത്ത് ടെസ്ല സി.ഇ.ഒ ഇലോൺ മസ്ക് എത്തിയത് കൈയിലൊരു സിങ്കുമായി. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. ട്വിറ്റർ ഏറ്റെടുക്കുന്ന നടപടി ക്രമങ്ങൾ ഇന്ന് പൂർത്തിയാകാനിരിക്കെയാണ് സാൻഫ്രാൻസിസ്കോയിലെ ട്വിറ്റർ ആസ്ഥാനത്ത് മസ്കിന്റെ സന്ദർശനം. സിങ്ക് ആകാൻ സിങ്കുമായി എന്ന അടിക്കുറിപ്പോടെ മസ്ക് തന്നെയാണ് ഇതിന്റെ വീഡിയോ പങ്കു വച്ചത്. പുതിയ ഉത്തരവാദിത്വവുമായി പൊരുത്തപ്പെടാനാണ് സിങ്കുമായി എത്തിയതെന്നാണ് മസ്കിന്റെ പ്രതികരണം. ട്വിറ്റർ ബയോയിൽ ചീഫ് ട്വിറ്ര് എന്നു കുറിക്കുകയും ചെയ്തു.
ഏപ്രിലിലാണ് 4400 കോടി ഡോളറിന് ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നതായുള്ള വാർത്തകൾ വന്നത്. പിന്നീട് ഇതിൽ നിന്ന് മസ്ക് പിന്തിരിഞ്ഞതായും വാർത്തകൾ വന്നു. ഒടുവിൽ മസ്ക് തന്നെ തന്റെ ബയോയിൽ ചീഫ് ട്വിറ്റ് എന്നു കുറിക്കുകയായിരുന്നു. തുടർനടപടികളുടെ ഭാഗമായാണ് ഇപ്പോൾ ട്വിറ്റർ ആസ്ഥാനത്ത് നടത്തിയ സന്ദർശനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |