തിരുവനന്തപുരം: ചികിത്സാ സഹായമടക്കമുള്ള ക്ഷേമ പ്രവർത്തനങ്ങൾക്ക് ആറു കോടിയിലേറെ രൂപ അനുവദിച്ച് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമവകുപ്പിന്റെ ഫയൽ അദാലത്ത്. പട്ടികജാതി വിഭാഗത്തിൽ 299 പേർക്കായി 5.98 കോടി രൂപയും പട്ടികവർഗ വിഭാഗത്തിൽ 43 പേർക്കായി 34.87 ലക്ഷം രൂപയും അനുവദിച്ചു. പട്ടികവർഗ ഹോസ്റ്റലുകളിലെ ജീവനക്കാരിൽ നിന്ന് ഈടാക്കിയിരുന്ന പ്രതിദിന മെസ് ഫീസ് 60ൽ നിന്ന് 30 ശതമാനമാക്കി കുറച്ചു. വിവിധ വകുപ്പുകളിൽ തീർപ്പാകാതെ കിടന്ന 642 ഫയലുകൾ അദാലത്തിൽ തീരുമാനമാക്കി. തൈക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ ചേർന്ന അദാലത്ത് മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, ദേവസ്വം സെക്രട്ടറി കെ.ബിജു, എസ്.സി ഡയക്ടർ അഞ്ജു കെ.എസ്, പിന്നാക്ക വിഭാഗ ഡയറക്ടർ വിനയ് ഗോയൽ, എസ്.ടി ഡയറക്ടർ അർജുൻ പാണ്ഡ്യൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |