കൊച്ചി: പ്രമുഖ ബാങ്കിതര ധനകാര്യസ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് 'ഗോൾഡ്മാൻ" എന്ന പുതിയ ഭാഗ്യചിഹ്നം അവതരിപ്പിച്ചുള്ള പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടു. വിവിധ വായ്പാ ആവശ്യങ്ങൾ നിറവേറ്റാനും സ്വയംശാക്തീകരിക്കാനും മുത്തൂറ്റ് ഫിനാൻസ് നൽകുന്ന സ്വർണവായ്പകളെ പരിചയപ്പെടുത്തുംവിധമാണ് പരിപാടികൾ.
പൊന്ന് പണിയെടുക്കട്ടെ, സ്വപ്നങ്ങൾ നിറവേറട്ടെ എന്ന പ്രചാരണവാക്യത്തിലൂടെ നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന സ്വർണം എന്ന സന്ദേശവും ഇതോടൊപ്പം നൽകുമെന്ന് മുത്തൂറ്റ് ഫിനാൻസ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.ആർ.ബിജിമോൻ പറഞ്ഞു. വീട്ടിൽ നിഷ്ക്രിയമായിരിക്കുന്ന സ്വർണം എങ്ങനെ ഉപയോഗിക്കാമെന്നും സ്വർണവായ്പകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും പ്രചാരണപരിപാടി വിശദീകരിക്കുന്നു.
നടന്മാരായ ജോണി ആന്റണി, ബ്രഹ്മാനന്ദ്, സാധു കോകില, റെഡിൻ കിംഗ്സ്ലി എന്നിവർ യഥാക്രമം മലയാളം, കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിൽ പ്രചാരണത്തിന്റെ ഭാഗമാണ്. മൈത്രി അഡ്വർടൈസിംഗ് വർക്സ് ആണ് പരിപാടിയുടെ ആശയവും രൂപകല്പനയും നിർവഹിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |