കല്ലമ്പലം: കാട്ടുപുതുശ്ശേരി എസ്.എൻ.വി.യു.പി സ്കൂളിൽ വിവിധ പദ്ധതികൾ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കിച്ചൻ കം സ്റ്റോർ മുറി, ടോയ്ലെറ്റ് ബ്ലോക്ക് എന്നിവയുടെ ഉദ്ഘാടനം ലഹരി വിരുദ്ധ ക്യാമ്പ്, മാലിന്യ നിർമ്മാർജ്ജനം തുടങ്ങിയ പദ്ധതികൾക്കുമാണ് തുടക്കം കുറിച്ചത്. വിദ്യാർത്ഥിയായ വിജയലക്ഷ്മിയുടെ മഴത്തുള്ളികൾ എന്ന കവിത സമാഹാരത്തിന്റെ സിഡി പ്രകാശനവും മന്ത്രി നിർവഹിച്ചു. വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ജി.എസ് ബീന, പഞ്ചായത്ത് പ്രസിഡന്റ് എം. ഹസീന, ജില്ലാ പഞ്ചായത്തംഗം ജി. ബേബി സുധ, ബ്ലോക്ക് അംഗം എ.നിഹാസ്, എം.മാധവൻ കുട്ടി, എസ്.എസ്. ബിജു, നിസ മുജീബ്, എം. മുബാറക്ക്, റീന മംഗലത്ത്, മണികണ്ഠൻ പള്ളിക്കൽ, എസ്. സജീവ് കുമാർ, വി.എസ്. പ്രദീപ്, വി.ആർ. സാബു, എസ്. സുധീർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |