SignIn
Kerala Kaumudi Online
Friday, 19 April 2024 10.45 PM IST

നെടുമ്പാശേരിയിൽ 97 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

gold-

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 97 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. വിദേശത്ത് നിന്നെത്തിയ അഞ്ച് യാത്രക്കാരാണ് സ്വർണവുമായി പിടിയിലായത്. അബുദാബിയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ യാത്രക്കാരൻ സീറ്റിനടിയിൽ ഒളിപ്പിച്ചിരുന്ന 231 ഗ്രാം സ്വർണ മിശ്രിതം പിടിച്ചെടുത്തു. ഇതിന് 8.75 ലക്ഷം രൂപ വിലവരും. സ്വരണം ഒളിപ്പിച്ചയാളെ കണ്ടെത്താനായില്ല. സ്പൈസ് ജെറ്റ് വിമാനത്തിൽ ദുബൈയിൽ നിന്നെത്തിയ മറ്റൊരു യാത്രക്കാരൻ 43.77 ലക്ഷം രൂപ വില വരുന്ന 1156 ഗ്രാം സ്വർണ മിശ്രിതമാണ് ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. സ്വർണ മിശ്രിതത്തിന്റെ നാല് ക്യാപ്സ്യൂളുകളാണ് ഇയാൾ ശരീരത്തിൽ ഒളിപ്പിച്ചത്. ഒമാൻ വിമാനത്തിൽ അബുദാബിയിൽ നിന്നെത്തിയ നാല് യാത്രക്കാരിൽ നിന്നായി ഒരു കിലോ സ്വർണവും പിടികൂടി. കൊല്ലം നെട്ടായം സ്വദേശികളായ ഷംസുദ്ദീൻ നിസാമിൽ നിന്ന് 250 ഗ്രാം സ്വർണവും ഹസൻ ഇസ്മയിലിൽ നിന്ന് 233 ഗ്രാമും റക്കീബ് സബിനത്ത് ബീവിയിൽ നിന്ന് 250 ഗ്രാമും സമദ് അൻസാരിയിൽ നിന്ന് 250 ഗ്രാമുമാണ് പിടികൂടിയത്. അടുത്തിടെയായി നിരവധി പേ‌ർ നെടുമ്പാശേരി വിമാനത്താവളംവഴി അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച് കസ്റ്റംസിന്റെ പിടിയിലായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CRIME
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.