തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നിയമനങ്ങളിൽ സംവരണം നൽകുന്നത് സംവരണ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന ആക്ഷേപം മറികടക്കാൻ 'മുന്നാക്ക വിഭാഗം' എന്ന പദം ഒഴിവാക്കി സർക്കാർ പുതിയ ഉത്തരവിറക്കി. 'സംവരണാനുസൃതം പട്ടികജാതി /പട്ടികവർഗ വിഭാഗത്തിലോ മറ്റു പിന്നാക്ക വിഭാഗങ്ങളിലോ ഉൾപ്പെടാത്തതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ വിഭാഗം' എന്നാണ് മാറ്രം വരുത്തിയത്.
പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് മുന്നാക്ക വിഭാഗങ്ങൾക്ക് പത്തുശതമാനം സാമ്പത്തിക സംവരണം അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. അതിനായി മാനദണ്ഡങ്ങളും വ്യവസ്ഥകളും ഉൾപ്പെടുത്തിയും ഉത്തരവിറക്കിയിരുന്നു. ഇതിലടക്കം മാറ്റം വരുത്തിയാണ് പുതിയ ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |