SignIn
Kerala Kaumudi Online
Thursday, 25 April 2024 5.54 PM IST

നിയുക്തി 2022 മെഗാ ജോബ് ഫെയർ

job

തൃക്കാക്കര: നിയുക്തി 2022 മെഗാ ജോബ് ഫെയർ നവംബർ 12ന് കളമശേരി സെന്റ് പോൾസ് കോളേജിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരും നാഷണൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി സെന്റ് പോൾസ് കോളേജിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ജോബ് ഫെയർ. രജിസ്ട്രേഷനും പങ്കാളിത്തവും സൗജന്യമായിരിക്കും. നൂറിലേറെ സ്ഥാപനങ്ങളിലായി അയ്യായിരത്തിലധികം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി, പി.ജി, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്, പാരാമെഡിക്കൽ യോഗ്യതയുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനായി www.jobfest.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, JOBFAIR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.