SignIn
Kerala Kaumudi Online
Thursday, 28 March 2024 5.40 PM IST

ഫോട്ടോഗ്രഫി ശില്പശാല

mahesh
ശ്രീ അയ്യപ്പ കോളേജ് ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കുള്ള ത്രിദിന ഫോട്ടോഗ്രഫി ശില്പശാല ആലപ്പുഴ പ്രസ് ക്ലബ് മുൻ പ്രസിഡന്റ് ജാക്സൺ ആറാട്ടുകുളം ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ശ്രീ അയ്യപ്പ കോളേജ് ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കുള്ള ത്രിദിന ഫോട്ടോഗ്രഫി ശില്പശാല ആരംഭിച്ചു. കോളേജ് സെമിനാർ ഹാളിൽ ആലപ്പുഴ പ്രസ് ക്ലബ് മുൻ പ്രസിഡന്റ് ജാക്സൺ ആറാട്ടുകുളം ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ. എസ്.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മീഡിയ വിഭാഗം അദ്ധ്യാപകൻ പി.ജെ. ജിഷ്ണു നമ്പൂതിരി ശില്പശാലയുടെ രൂപരേഖ അവതരിപ്പിച്ചു. കോളജ് ഐ.ക്യു.എ.സി കൺവീനർ പ്രൊഫ പി.കെ.ശോഭ സംസാരി​ച്ചു. മീഡിയ വിഭാഗം അദ്ധ്യാപിക എം.ലാവണ്യ സ്വാഗതവും ഷബാസ് അഷ്റഫ് നന്ദിയും പറഞ്ഞു. ആറു സെഷനുകളായി നടക്കുന്ന ത്രിദിന ശില്പശാലയ്ക്ക് ഫ്രീലാൻസ് ഫാഷൻ ഫോട്ടോഗ്രാഫർ രജിത കൃഷ്ണദാസ്, ന്യൂസ് ഫോട്ടോഗ്രാഫർ മഹേഷ് മോഹൻ, മനു ബാബു എന്നിവർ നേതൃത്വം നൽകും. ഫോട്ടോഗ്രഫിയുടെ സാങ്കേതികവും കലാപരവുമായ സാദ്ധ്യതകൾ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.