SignIn
Kerala Kaumudi Online
Tuesday, 16 April 2024 2.18 PM IST

താന്നിയിൽ തിരയിൽപ്പെട്ട് വിദ്യാർത്ഥിയെ കാണാതായി

ഇരവിപുരം: മയ്യനാട് താന്നി ലക്ഷ്മിപുരം തോപ്പിലെ പുലിമുട്ടുകൾക്കിടയിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതായി. കല്ലുംതാഴം കാവേരി നഗർ അഞ്ജനയിൽ അഖിലിനെയാണ് (21) കാണാതായത്.

വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയായിരുന്നു അഫ്‌സൽ, അഭിജിത്ത്, അശ്വിൻ ബോസ് തുടങ്ങി എട്ടുപേരടങ്ങുന്ന സംഘം കടലിൽ ഇറങ്ങിയത്. കൊല്ലത്തെ സ്വകാര്യ ഐ.ടി.ഐയിലെ വിദ്യാർത്ഥിയായിരുന്നു അഖിൽ. ഒപ്പമുണ്ടായിരുന്നവർ ബഹളം വച്ചതോടെ മത്സ്യത്തൊഴിലാളികൾ തെരച്ചിൽ ആരംഭിച്ചു. വിവരം അറിഞ്ഞെത്തിയ പരവൂർ, കൊല്ലം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സും കോസ്റ്റൽ പൊലീസും സന്ധ്യവരെ തെരച്ചിൽ നടത്തിയെങ്കിലും അഖിലിനെ കണ്ടെത്താനായില്ല. വില്ലേജ് ഓഫീസർമാരായ ടി.സിനി, എസ്.വിനോദ്, ഗ്രാമ പഞ്ചായത്ത് അംഗം ലീന ലോറൻസ്, ഇരവിപുരം പൊലീസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.